ബാറ്റ�" /> ബാറ്റ�"/>
Cricket "king" sachin Tendulkar's cooking video goes viral on social media
ബാറ്റിങ് മികവിലൂടെ ലോകം കീഴടക്കിയ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ക്കൂകിങ് വിഡിയോയാണ് ഇത് ക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്ററെന്ന് ലോകം വിശേഷിപ്പിക്കുന്ന സച്ചിന്‍ താന്‍ ഷെഫിലും ഒരു മാസ്റ്റര്‍ തന്നെയാണെന് തെളിയിക്കുകയാണ് വീഡിയോയില്‍ പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി സച്ചിന്‍ തന്നെ പാചകം ചെയ്യുന്ന വീഡിയോയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ട്വിറ്ററിലുള്ള വീഡിയോക്ക് കീഴില്‍ സച്ചിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു- പുതുവര്‍ഷ രാവില്‍ സുഹൃത്തുകള്‍ക്കു വേണ്ടി ഭക്ഷണമൊരുക്കുന്നത് ഏറെ ആഹ്ലാദം നല്‍കുന്ന കാര്യമാണ്. താന്‍ തയ്യാറാക്കിയ ഭക്ഷണം എല്ലാവരും ശരിക്കും ആസ്വദിച്ചതില്‍ സന്തോഷമുണ്ട്. ഭക്ഷണത്തിന്റെ രുചി കൊണ്ട് അവര്‍ ഇപ്പോഴും കൈവിരല്‍ നക്കുകയാണ്. നിങ്ങളുടെയും പുതുവര്‍ഷ രാവ് മികച്ചതായിരുന്നുവെന്നു കരുതുന്നു. 2018 എല്ലാവര്‍ക്കും മികച്ചതായിരിക്കട്ടെയെന്ന് ആശംസിക്കുന്നു.